Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disrupted After Tree

Malappuram

സം​സ്ഥാ​നപാ​ത​യി​ൽ ച​ങ്ങ​രം​കു​ള​ത്ത് മ​രം വീ​ണ് ഗതാഗതം തടസപ്പെട്ടു

ച​ങ്ങ​രം​കു​ളം:​ ക​ന​ത്ത മ​ഴ​യെത്തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ ച​ങ്ങ​രം​കു​ള​ത്ത് കൂ​റ്റ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

കു​റ്റി​പ്പു​റം- തൃ​ശൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​ർ പാ​ട​ത്താ​ണ് കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി റോ​ഡി​ൽ വീ​ണ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. തി​ര​ക്കേ​റി​യ പാ​ത​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പോ​യി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പ​ക​ടം.

മ​ര​ച്ചി​ല്ല​ക​ൾ ത​ട്ടി ഒ​രു കാ​റി​ന് ചെ​റി​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യെ​ങ്കി​ലും മ​റ്റു വാ​ഹ​ന യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽനിന്നു ര​ക്ഷ​പ്പെ​ട്ട​ത്.
സ​മീ​പ​ത്ത് റെസ്റ്റോ​റ​ന്‍റി​ൽ ഉ​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ ഓ​ടി​യെ​ത്തി​യാ​ണ് മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. അ​പ​ക​ട​ത്തെത്തു​ട​ർ​ന്ന് ഏ​റെ നേ​രം സം​സ്ഥാ​ന​പാ​ത​യി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി.

സ്ഥ​ല​ത്തെ​ത്തി​യ ച​ങ്ങ​രം​കു​ളം പോ​ലീ​സും യു​വാ​ക്ക​ളും ചേ​ർ​ന്ന് ഒ​രു സൈ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ട്ട് ഗ​താ​ഗ​തത​ട​സം ഒ​ഴി​വാ​ക്കി.ആ​ലം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ത​ൻ​വീ​ർ, സു​ൽ​ത്താ​ൻ, സി​യാ​ദ്, റാ​ഷി, സി​നാ​ൻ, പി.​ടി. അ​സ് ലം, ​എം.​വി. അ​സ് ലം, ​ജി​ലു തു​ട​ങ്ങി​യ യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ഴ​യെ അ​വ​ഗ​ണി​ച്ച് മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.

Latest News

Corehub Up